തിരുവനന്തപുരം വെള്ളായണി വവ്വാമൂല കായലിൽ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാലുപേർ അടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ മരണപ്പെട്ടു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളജിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. കുട്ടികൾ പരിസരവാസികളല്ല, വിഴിഞ്ഞം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം.കായലിന്റെ ഉള്ളിൽ ചെളി കെട്ടിക്കിടക്കുന്നത്ദുരന്തത്തിന്റെ ആഘാതം കൂട്ടി. നാലാമനായ വിദ്യാർത്ഥി ബഹളം വച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടി വിദ്യാർത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്.
തിരുവനന്തപുരം വെള്ളായണി വവ്വാമൂല കായലിൽ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
