മലപ്പുറം മഞ്ചേരി കാരപ്പറമ്പ് സ്വദേശി, ഉണ്ണി മുഹമ്മദിന് (65) ക്രൂരമർദനം. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ ഉണ്ണിയുടെ മകനും പരുക്കേറ്റു.സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തിന് തുടർന്ന് ബന്ധു ആണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. മഞ്ചേരി പൊലീസിൽ പരാതി നൽകി. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുമ്പ് വടി ഉപയോഗിച്ചും മർദ്ധിച്ചുവെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.
മലപ്പുറം മഞ്ചേരിയിൽ വായോധികന് ക്രൂര മർദ്ദനം
