രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ (എല്‍.ഐ.സി) നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളെ ലയിപ്പിക്കുന്നു. ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവയെയാണ് എല്‍.ഐ.സിയില്‍ ലയിപ്പിച്ചേക്കുക. ഇവയിലെ ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്. ലയന തീരുമാനം അടുത്ത ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടായേക്കും. ഇതിനായി ഇന്‍ഷ്വറന്‍സ് ആക്ട് 1938, ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആക്ട് 1999 എന്നിവ ഭേദഗതി ചെയ്തേക്കും. ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഒഫ് ഇന്ത്യ, ഇ.സി.ജി.സി ലിമിറ്റഡ്, അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവയും കേന്ദ്രത്തിന് കീഴിലുണ്ട്. ഇവയെ തത്കാലം സ്വതന്ത്രമായി നിലനിറുത്തും.
എല്‍ഐസിയില്‍ ലയിക്കാന്‍ നാല് ഇന്‍ഷൂറന്‍സ് കമ്പനികള്‍
