മൂന്നര കോടി രൂപ തട്ടിയെന്ന ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയിൽ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശിയുമായ കെ.സി. കണ്ണനേയും ഭാര്യ ജീജാ ഭായിയേയും പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഷുഗര്‍ കമ്പനിയിലെ സ്ക്രാപ്പ് നല്‍കാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ വര്‍ഷം ഒന്ന് പിന്നിട്ടിട്ടും കരാര്‍ പാലിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് മദുസൂദനന്‍ റെഡ്ഡി പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സ്ക്രാപ്പ് തട്ടിപ്പ് കേസില്‍ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവ് അറസ്റ്റിൽ
