ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പാർലമെന്റംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത് വ്യക്തമാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തനിക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം പൂർണമായും ഇല്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ദ്വീപിൽ ഇല്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുൻ ലക്ഷദ്വീപ് എംപി
