തകർന്ന് വീണ എയർ ഇന്ത്യ എഐ 171 വിമാനത്തിലെ യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടെന്ന് വിവരം. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കൂടുതൽ വി ഐ പി യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. അപകടം സ്ഥിരീകരിച്ച എയർ ഇന്ത്യ, വിവരങ്ങൾ ശേഖരിച്ച് ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കി.അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്. തകർന്ന് വീണതിന് പിന്നാലെ തീയാളിപ്പടർന്നതായാണ് വിവരം.
തകർന്ന് വീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ഉണ്ടായിരുന്നതായി വിവരം
