ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 30 മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. 232 യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്. രക്ഷാദൗത്യത്തിനായി 270 അംഗ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അർധ സൈനിക വിഭാഗവും രക്ഷാദൗത്യത്തിൽ പങ്കാളികളാകും.
അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 30 മരണം സ്ഥിരീകരിച്ചു
