6 9

സെപ്റ്റംബറിലും ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍. സെപ്റ്റംബറില്‍ 23,885 കോടിയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ 2025ല്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1.6 ലക്ഷം കോടി രൂപയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മൂന്നാ മാസമാണ് വിദേശനിക്ഷേപകര്‍ മൊത്തത്തില്‍ വില്‍പ്പനക്കാരായി മാറിയത്. ഓഗസ്റ്റില്‍ 34,990 കോടിയും ജൂലൈയില്‍ 17,700 കോടിയുമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. അമേരിക്കന്‍ വ്യാപാര നയം, എച്ച്-1 ബി വിസ ഫീസ് വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കയില്‍ 50 ശതമാനം വരെ താരിഫ് ഉയര്‍ത്തിയത് വിപണിയെ കാര്യമായി ബാധിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഭാവിയില്‍ സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നും വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *