കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്‌തെന്ന പരാതിയില്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇന്‍സ്റ്റമാര്‍ട്ടിന് ആകെ 9 കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് വിവരം. കാലാവധി കഴിഞ്ഞ മുട്ട, പ്രൊട്ടീൻ പൗഡര്‍ മുതലായവ നല്‍കി എന്നിങ്ങനെയാണ് ഭക്ഷ്യസുരക്ഷ അതോരിറ്റിക്ക് ലഭിച്ച പരാതി. ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സ്വിഗ്ഗിക്ക് സാധിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അതോറിറ്റി വ്യക്തമാക്കി.
സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നോട്ടീസ്
