വിവാദങ്ങള്‍ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘ദി പ്രൊട്ടക്ടര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകത്തോടൊപ്പമാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. സിഗരറ്റ് വലിച്ച് നില്ക്കുന്ന ഷൈനിനെയാണ് പോസ്റ്ററില്‍ കാണാനാവുക. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദ പ്രൊട്ടക്ടര്‍. ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രം അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യുവാണ് നിര്‍മിക്കുന്നത്. തലൈവാസില്‍ വിജയ്, സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, സജി സോമന്, മണിക്കുട്ടന്, ഉണ്ണിരാജാ, ബോബന് ആലുംമൂടന്‍, ദേവി ചന്ദന, ശാന്തകുമാരി, ശരത് ശ്രീഹരി, മാത്യൂസ്, മൃദുല്‍, ജയരാജ് നീലേശ്വരം, ജീമോന്‍ ജോര്‍ജ്, ഗിരീഷ് പാലമൂട്ടില്‍, കാജല്‍ ജോണ്സണ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പുതുമുഖം ഡയാനയാണ് ഈ ചിത്രത്തിലെ നായിക. അജേഷ് ആന്റണി, സെപ്സന്‍ നോബല്‍, കിരണ്‍ രാജ എന്നിവരുടേതാണു തിരക്കഥ. റോബിന് അമ്പാട്ടിന്റെ ഗാനങ്ങള്‍ക്ക് ജിനോഷ് ആന്റണി ഈണം പകര്‍ന്നിരിക്കുന്നു.
ഷൈന്‍ ടോം ചാക്കോയുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
