തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നു വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ.ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്ഥിരമായി ഉപയോഗിക്കാത്ത ഉപകരണമെന്നാണ് ഡോ.ഹാരിസ് പറഞ്ഞതെന്നാണ് റിപ്പോട്ടിലുള്ളത്. ഓസിലേറ്റർ കാണാത്തതിൽ അന്വേഷണം വേണമെന്നും വകുപ്പ് തല അന്വേഷണം നടത്തണമെന്നാണ് സമിതിയുടെ നിർദ്ദേശം.
ഡോ.ഹാരിസിന് കുരുക്കായി വിദഗ്ദ സമിതിയുടെ റിപ്പോർട്ട്
