അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. ഇത് പ്രകാരം ആഗസ്റ്റ് 5 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്റ്റ് 03 മുതൽ 06 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ആഗസ്റ്റ് 02 മുതൽ 06 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കേരളത്തിൽ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്
