ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രം ‘കാട്ടാളന്‍’ മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളുമായാണ് തിയേറ്ററിലേക്ക് എത്തുന്നത്. അതേസമയം ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയുമായും കാട്ടാളന് ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. വമ്പന്‍ സര്‍പ്രൈസുകളാണ് നാളെ തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ കരുതി വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് ശരിവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ അറിയിപ്പ്. സിനിമ അവസാനിച്ചാലും ഉടന്‍ തിയേറ്റര്‍ വിടരുതെന്നും ചിത്രത്തില്‍ മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീനുകളുണ്ടെന്നുമാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റില്‍ കാര്‍ഡ് സമയത്തും മൂന്നാമത്തേത് എന്‍ഡ് ക്രെഡിറ്റ്സ് പൂര്‍ണ്ണമായി അവസാനിച്ചതിന് ശേഷവും. അതിനാല്‍ അവസാന നിമിഷം വരെ കാത്തിരിക്കൂ. കാരണം വേട്ട ഇവിടെ അവസാനിക്കുന്നില്ല” എന്നാണ് നിര്‍മാതാക്കളുടെ അറിയിപ്പ്. പോള്‍ ജോര്‍ജ് ആണ് കാട്ടാളന്റെ സംവിധാനം. ഉണ്ണി ആറിന്റേതാണ് ഡയലോഗുകള്‍. ജഗദീഷ്, കബീര്‍ സിങ്, സുനില്‍, ദുഷര വിജയന്‍, ഹനാന്‍ ഷാ, പാര്‍ത്ഥ് തിവാരി, ഹിപ്സ്റ്റര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
‘കാട്ടാളന്’ സിനിമ അവസാനിച്ചാലും ഉടന്‍ തിയേറ്റര്‍ വിടരുത്!
