എറണാകുളം മഹാരാജാസ് കോളേജില്‍ മൂന്നാം വര്‍ഷ ബിഎ അറബിക് വിദ്യാര്‍ത്ഥി ഇതേ ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകൻ നിസാമുദ്ദീനെ മർദ്ദിച്ചു. പിറകില്‍നിന്ന് കയ്യേറ്റം ചെയ്തശേഷം മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കുത്തിയെന്നും, ഇന്റേണല്‍ മാര്‍ക്കും അറ്റന്‍ഡന്‍സുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമായിരിക്കും അതിക്രമത്തിന് കാരണമെന്നും അധ്യാപകന് നിസാമുദീന്‍ പറഞ്ഞു. പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി മർദ്ദിച്ചു
