കോതമംഗലം പ്രതിഷേധത്തിൽ പോലീസ് വീണ്ടും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി. ജാമ്യം കിട്ടി കോടതി വളപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് മറ്റൊരു കേസുമായി പോലീസ് രംഗത്തെത്തിയത്. അറസ്റ്റ് തടയാൻ കോടതിമുറിയിലേക്ക് ഓടിക്കയറിയ ഷിയാസ് മണിക്കൂറുകൾക്കുള്ളിൽ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടി. പ്രതിഭാഗത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 16 വരെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ആക്രമസംഭവത്തിനിടെ കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചതിൽ കൂടുതൽ വകുപ്പ് ചേർത്താണ് നാലാമത്തെ കേസ്.ഇന്ദിരയെന്ന 70വയസ്സുകാരി കാട്ടാനയുടെ ആക്രമണത്തിൽ കൊലപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നതും, സംഘർഷത്തിൽ കോൺഗ്രസ് നേതാക്കന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും.
പോലീസ് വീണ്ടും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി
