റവന്യൂ കുടിശ്ശിക നിവാരണത്തിന് ജല അതോറിറ്റി പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റവന്യൂ വരുമാനം മെച്ചപ്പെടുത്താൻ കൂടുതൽ പരിശ്രമിക്കണം. വേനൽക്കാലത്ത് ഉണ്ടാകുന്ന ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് നിയമസഭാ മണ്ഡലം തലത്തിൽ എംഎൽഎമാരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.കേരള വാട്ടർ അതോറിറ്റിയിൽ 2022-23 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഡിവിഷനുകൾക്കും ഓഫീസുകൾക്കും ജീവനക്കാർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി മന്ത്രി റോഷി അഗസ്റ്റിൻ.
റവന്യൂ കുടിശ്ശിക നിവാരണത്തിന് ജല അതോറിറ്റി പുതിയ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
