വീണ ഐ.ടി മേഖലയിലെ പ്രഗല്ഭയാണെന്നും, വീണ ചെയ്ത തെറ്റ് എന്താണെന്നും ഒരു പെണ്‍കുട്ടിയെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്. എക്സാലോജിക്– സിഎംആര്‍എല്‍ ഇടപാടിലെ ആര്.ഒ.സി റിപ്പോര്‍ട്ട് അസംബന്ധമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കമ്പനിയുടെ പേരിലല്ലാതെ 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വന്നതിനെ കുറിച്ചുള്ള വീണയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. എന്നാൽ ആർഒസിയുടെ ചോദ്യങ്ങൾക്ക് വ്യക്തതയില്ലെന്നായിരുന്നു വീണയുടെ മറുപടി.
എക്സാലോജിക് സിഎംആര്‍എല്‍ ഇടപാടിലെ ആര്.ഒ.സി റിപ്പോര്‍ട്ട് അസംബന്ധമെന്ന് ഇ.പി.ജയരാജന്
