ബലാത്സംഗ പാരാതിയിൽ ജാമ്യത്തിൽ കഴിയുന്ന കോൺഗ്രസ്സ് എം എൽ എ എൽദോസ് കുന്നപ്പിള്ളി വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുന്നു. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് പെരുമ്പാവൂർ എം എൽ എ യായ എൽദോസ് കുന്നപ്പിള്ളിയുടെ പേര് വച്ച് നോട്ടീസ് ഇറക്കിയിരിക്കുന്നത്. പാർട്ടിയിൽ എം എൽ യുടെ സസ്പെൻഷൻ നിലനിക്കുമ്പോഴാണ് പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ള നോട്ടീസ് ഇറങ്ങിയത്. ഇതിനെതിരെ പ്രതിഷേധവുമായി പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. പീഡനക്കേസിലെ പ്രതിയായ എം എൽ എ യെ പാര്‍ട്ടി പരിപാടകളില്‍ പങ്കെടുപ്പിക്കുന്നത്തിൽ നിന്ന് നേതൃത്വം വിലക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന എൽദോസ് കുന്നപ്പള്ളി എം എൽ എ പാർട്ടി പരിപാടികളിലേക്ക്
