തലശ്ശേരി ജനറൽ ആശുപതിയിൽ കയ്യിലെ എല്ല് പൊട്ടിയ നിലയിലെത്തിയ 17 വയസ്സുകാരൻ സുൽത്താന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ്. തലശ്ശേരി ജനറൽ ആശുപതിയിലെ എല്ലു രോഗ വിദഗ്ദൻ ഡോ. വിജു മോനെതിരെയാണ് കേസ്. കുട്ടിയുടെ പിതാവിന്റേതാണ് പരാതി. ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിയുടെ കൈ ആണ് മുറിച്ചു മാറ്റേണ്ടി വന്നത് ഡോക്ടർമാരുടെ പിഴവ് മൂലമാണെന്ന് കുട്ടിയുടെ ബന്ധുക്കൾ നേരത്തേ പരാതിപ്പെട്ടിരുന്നു.തലശ്ശേരി എ എസ് പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്.സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുകയാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി, ഡോക്ടർക്കെതിരേ പോലീസ് കേസെടുത്തു
