ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഴിമതി നടത്തിയെന്നാണ് ഇ ഡി വാദിക്കുന്നതെന്ന് കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയതെന്നും. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നൽകാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസിയാണ്. ജഡ്ജിമാർ രാഷ്ട്രീയമായല്ല തീരുമാനം എടുക്കേണ്ടത്, നിയമപരമായിട്ടാണ്. ഏത് പാർട്ടിയുടെ ആളാണ് മുന്നിൽ നിൽക്കുന്നത് എന്നത് വിഷയമല്ലെന്നും കോടതി പറഞ്ഞു.
കെജ്രിവാൾ അഴിമതി നടത്തിയെന്നാണ് ഇ ഡി വാദിക്കുന്നതെന്ന് കോടതി
