സ്കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ കള്ള പ്രചാരണങ്ങൾ നടക്കുന്നുവെന്നും ഇത്തരം ജൽപനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റും പ്രതികരിച്ചു. സൂംബ ഡാൻസുമായി മുന്നോട്ട് പോകാൻ സർക്കാരിന് ശക്തമായ പിന്തുണ നൽകും മതത്തെ കൂട്ടു പിടിച്ചു നടക്കുന്നത് ഹീനമായ ശ്രമങ്ങളാണ് കേരളത്തെ പിന്നോട്ട് തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാണിതെന്നും അവര് പറഞ്ഞു. സൂംബയിൽ എവിടെയാണ് അൽപ വസ്ത്രം ധരിക്കുന്നതെന്നും എംഎസ് എഫിന്റെ എത്ര പരിപാടികളിൽ ഡാൻസ് നടക്കുന്നുണ്ടെന്നും വികെ സനോജും വി വസീഫും പ്രതികരിച്ചു.
സ്കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ കള്ള പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഡിവൈഎഫ്ഐ
