തോട്ടപ്പള്ളി ആനന്ദ ഭവനിൽ നന്ദു ശിവാനന്ദ് (27) കൊലക്കേസിൽ ഡിവൈഎഫ്ഐ മേഖലാ പ്രസിഡിന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ, യുവാവ് മരിച്ച കേസിലാണ് ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യനടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യമാണ് സംഘർഷത്തിലേക്കും പിന്നീട് കൊലയിലേക്കും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കൊലപാതക കേസിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അറസ്റ്റിൽ
