മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വന്‍ ഹിറ്റിലേക്ക്. ഏഴാം ദിനമെത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം ‘ദൃശ്യം 3’ നേടിയിരുന്നു. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 103 കോടിയും ദൃശ്യം 3 നേടി. ദൃശ്യം 3 മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസ് ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. തെലുങ്ക് പതിപ്പില്‍ മാത്രം 10 കോടിയും ദൃശ്യം 3 നേടിയിട്ടുണ്ട്. ഇനിയിപ്പോള്‍ ദൃശ്യം 3 മറ്റൊരു മാന്ത്രിക സംഖ്യയായ 300 കോടി കടക്കുമോ എന്നതിലാണ് ആരാധകരുടെ കൗതുകം. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ട്. ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
