മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി. ആനന്ദബോസ്. ജനാധിപത്യ സമൂഹങ്ങളില്‍ ജനങ്ങളുടെ ജിഹ്വയും മന:സാക്ഷിയുമാണ് മാധ്യമങ്ങളെന്നും രാജ്യത്തിന്റെ നേട്ടം ലോകത്തിനു മുമ്പില്‍ ശരിയായി അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും സമൂഹത്തിൽ അക്രമവും അഴിമതിയും കാണിക്കുന്നവരുടെ യഥാർത്ഥമുഖം വെളിപ്പെടുത്തുകയാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. അറിവിനേക്കാൾ തിരിച്ചറിവാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും നഗ്നസത്യങ്ങള്‍ പറയുന്നതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ കൈപിടിച്ചല്ലാതെ ജനാധിപത്യത്തിനോ ഭരണകൂടത്തിനോ നിലനില്‍പ്പില്ലെന്ന് ഡോ സി.വി. ആനന്ദബോസ്
