നഖം കടിക്കുന്ന ശീലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടര്‍മാര്‍. നഖം കടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണിത്. സ്ഥിരമായി നഖം കടിക്കുമ്പോള്‍ ചുറ്റുമുള്ള ചര്‍മ്മത്തിന് ക്ഷതം സംഭവിക്കുകയും അണുബാധക്ക് കാരണമായ ബാക്ടീരിയ നഖത്തിന് ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് പ്രവേശിപ്പിക്കും. പിന്നെ ചര്‍മ്മത്തിന്റെ പുറംതൊലിയിലും നഖത്തിന്റെ മടക്കിലും ഇവ പെരുകയും ആ ഭാഗത്ത് തടിപ്പും വീക്കവും വേദനയും ഉണ്ടാകും. സ്റ്റാഫൈലോകോക്കസ്, എന്ററോകോക്കസ് എന്നീ ബാക്ടീരിയകളാണ് ഇതിന് കാരണം. പഴുപ്പും വീക്കവും കൂടിക്കഴിഞ്ഞാല്‍ പനി, ക്ഷീണം, തലവേദന, തലകറക്കം പോലുള്ളവക്ക് കാരണാകുകയും ചെയ്യുന്നു. സ്ഥിരമായി നഖത്തിന് നനവ് സംഭവിക്കുമ്പോഴാണ് സാധാരണ കുഴിനഖം ഉണ്ടാകാറുള്ളത്. വെള്ളത്തില്‍ നിരന്തരം ജോലി ചെയ്യുന്ന ആളുകളില്‍ ഇത് മിക്കപ്പോഴും കണ്ടുവരുന്നത്. സ്ഥിരമായി നഖം കടിക്കുന്നവര്‍ക്കും. അണുബാധയുടെ ലക്ഷണണങ്ങളായി പറയുന്നത് നഖത്തിന് ചുറ്റുമുള്ള ചര്‍മ്മം ചുവന്ന നിറത്തിലാകുക, നഖത്തിന് ചുറ്റുമുള്ള തൊലി നേര്‍ത്തതാകുക, പഴുപ്പ് നിറഞ്ഞ കുമിളകള്‍, നഖത്തിന്റെ ആകൃതിയിലോ നിറത്തിലോ ഘടനയിലോ മാറ്റങ്ങള്‍, കടുത്ത വേദന എന്നിവയാണ്. ഇത് തടയാനായി കൈകള്‍ കഴുകിയ ശേഷം എപ്പോഴും മോയ്സ്ചറൈസ് ചെയ്യുക, നഖം കടിക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ നെയില്‍ കട്ടര്‍ ഒരിക്കലും മറ്റാരുമായും പങ്കിടാതിരിക്കുക, നെയില്‍ കട്ടര്‍ ഉപയോഗിച്ചതിന് ശേഷം എല്ലായ്പ്പോഴും കഴുകുക, കൈകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുക, നഖങ്ങളില്‍ ഈര്‍പ്പം ഇല്ലാതെ സൂക്ഷിക്കുക, കൈകള്‍ ദീര്‍ഘനേരം വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് ഒഴിവാക്കുക, നഖങ്ങള്‍ ഒരുപാട് വളര്‍ത്തുന്നത് ഒഴിവാക്കുക.
നഖം കടിക്കുന്ന ശീലമുണ്ടോ? കാത്തിരിക്കുന്നത് അണുബാധ!
