പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും, പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്നും പിപി ദിവ്യ. തന്റേതെന്ന പേരിൽ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയിൽ പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി അത് തുടരുമെന്നും തന്റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി.
പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ
