ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും അറിയിച്ചു. ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചതായി മേയർ പറഞ്ഞു. അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി മാറ്റുന്നു. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. രണ്ട് ഫയർ യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്
