കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. JC 325526 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് ദിനേശ് കുമാർ എടുത്ത പത്ത് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമായ 12 കോടി. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്ന് ദിനേശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷമാണ് ദിനേശ് ലോട്ടറി ഏജൻസിയിലേക്കെത്തിയത്. ബംപർ സ്ഥിരമായി എടുക്കുന്നയാണ് താനെന്ന് ദിനേശ് പറഞ്ഞു. ഫാം നടത്തുകയാണ് ദിനേശ് കുമാർ. ഭാര്യ രശ്മി, മകൻ ധീരജ്, മകൾ ധീരജ എന്നിവർക്കൊപ്പമാണ് ദിനേശ് കുമാർ ലോട്ടറി ഏജൻസിയിലെത്തിയത്. ഇന്ന് സുഹൃത്തിന്റെ മകളുടെ വിവാഹമായിരുന്നു അത് കഴിഞ്ഞ് വരാമെന്ന് കരുതിയെന്നും ഭാര്യയോടും മക്കളോടും ഇന്ന് രാവിലെയാണ് പറഞ്ഞതെന്നും ദിനേശ് കുമാർ പറഞ്ഞു.
പൂജാ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്
