കോഴിക്കോട്ടെ എലത്തൂർ ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കൽ & ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ ചോർച്ചയിൽ ജലാശയങ്ങൾ മലിനമായിട്ടുണ്ടെന്നും എല്ലാം ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നിന്ന് കെമിക്കൽ കൊണ്ടുവന്ന് ജലാശയം വൃത്തിയാക്കുമെന്നും മണ്ണിൽ കലർന്നതും ഉടൻ വൃത്തിയാക്കുമെന്നും നാട്ടുകാരെ ബോധ്യപ്പെടുത്തിയും വിശ്വാസത്തിലെടുത്തുമായിരിക്കും നടപടികലെന്നും നാട്ടുകാരുടെ സഹകരണം ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു. ഫാക്ടറീസ് നിയമം പ്രകാരം എച്ച് പി സി എല്ലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകീട്ടാണ് എലത്തൂരിലെ എച്ച്പിസിഎൽ സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ ഒഴുകിയത്.
ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ
