രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളുമായി ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുൽ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങൾ പുലർത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ആരോപണം. ഇവിടെ ഒരു ത്രികോണം നിലനിൽക്കുന്നുണ്ടെന്നും അതിന്റെ ഒരു വശത്ത് അമേരിക്കയിൽ ഇരിക്കുന്ന ജോർജ് സോറോസും അമേരിക്കയിലെ ചില ഏജൻസികൾക്കൊപ്പം അദ്ദേഹത്തിന്റെ ഫൗണ്ടേഷനുമാണെന്ന് അദ്ദേഹം ആരോപിച്ചു. ത്രികോണത്തിന്റെ മറ്റൊരു വശം ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് എന്ന പേരിലുള്ള ഒരു വലിയ വാർത്താ പോർട്ടലാണെന്നും മൂന്നാം കോണിൽ ഏറ്റവും വലിയ ഒറ്റുകാരനായ രാജ്യദ്രോഹി രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാൻ തനിക്ക് മടിയില്ലെന്നും സംബിത് പത്ര പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളുമായി സംബിത് പത്ര
