ശബരിമലയിലെത്തുന്ന ഭക്തരുടെ ആധികാരികമായ രേഖ ആവശ്യമാണെന്നും അതിന് ഓൺലൈൻ ബുക്കിങ്ങാണ് ഉചിതമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. തിരുപ്പതിയിൽ ഫലപ്രദമായി നടക്കുന്ന ഓൺലൈൻ ബുക്കിങ്ങിൽ പരാതികളില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ മാത്രം എന്താണ് തർക്കമെന്നും അദ്ദേഹം ചോദിച്ചു. തിരുവിതാംകൂർ ദേവസ്വത്തെ സംബന്ധിച്ചിടത്തോളം ശബരിമലയിലെത്തുന്ന ഭക്തർക്ക് പര്യാപ്തമായ സൗകര്യങ്ങളുണ്ടാകണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും . ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഭഗവാനെ കാണാതെ തിരിച്ചുപോകേണ്ടിവരുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെടുത്തിരിക്കുന്ന തീരുമാനം വെർച്വൽ ക്യൂ നിർബന്ധമാണെന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ശബരിമലയിലെത്തുന്ന ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങാണ് ഉചിതമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
