ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ഈ മാസം 8 ന് വൈകിട്ട് 5 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. കൂടാതെ പള്ളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നീ ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യും അതോടൊപ്പം യോഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനവും നൽകും . ഉത്സവങ്ങൾ നടത്താൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും പകൽ സമയത്ത് എഴുന്നള്ളിപ്പ് പാടില്ലെന്ന കോടതി നിർദ്ദേശം നടപ്പാക്കിയാൽ ഉത്സവങ്ങൾ നടക്കില്ല തൃശ്ശൂർ ജില്ലയിൽ മാത്രം 1600 ഉത്സവങ്ങൾ ഉണ്ടെന്നും സെക്രട്ടറിമാർ പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാൽ തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് ദേവസ്വങ്ങൾ
