മലയാള ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ. സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കം നന്നാക്കാൻ വേണ്ടിയാണ് വിമർശനം ഉന്നയിച്ചതെന്നും പ്രേം കുമാർ വ്യക്തമാക്കി. ആരുടേയും അന്നം മുടക്കിയില്ലെന്നും ഉള്ളടക്കം നന്നാക്കാനാണ് സീരിയലുകളെ വിമർശിച്ചത് അഭിപ്രായ പ്രകടനം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കാള പെറ്റെന്നു കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും തനിക്ക് എതിരായ ആത്മയുടെ തുറന്നകത്ത് കാര്യം അറിയാതെയുളളതാണെന്നും പ്രേംകുമാർ വ്യക്തമാക്കി. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു.
ആത്മക്ക് മറുപടിയുമായി പ്രേം കുമാർ
