ഇന്ത്യയുടെ അതിർത്തിയ്ക്ക് സമീപം ബംഗ്ലാദേശ് തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്. ഇതേ തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. എന്നാൽ പ്രതിരോധ ആവശ്യങ്ങൾക്കായാണ് ഡ്രോണുകളുടെ വിന്യാസമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുമ്പോൾ ബയ്രക്തർ ടിബി2 പോലെയുള്ള നൂതന ഡ്രോണുകൾ സ്ഥാപിക്കുന്നതിൻ്റെ തന്ത്രപരമായ പ്രാധാന്യം ഇന്ത്യ തള്ളിക്കളയുന്നില്ല. ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റും തുടർന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടായ അക്രമ സംഭവങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതിന് പിന്നാലെയാണ് അതിർത്തിയിലെ ഈ സംഭവം .
ഇന്ത്യയുടെ അതിർത്തിയ്ക്ക് സമീപം ഡ്രോണുകൾ വിന്യസിച്ചതായി റിപ്പോർട്ട്
