റിപ്പബ്ലിക്ദിന പരേഡില്‍ അവതരിപ്പിക്കാനായി കേരളം സമര്‍പ്പിച്ച 10 മാതൃകകളും പ്രതിരോധമന്ത്രാലയം തള്ളി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതെന്നും, കേരളത്തിന്റെ നേട്ടങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്നും പിആര്‍ഡി വ്യക്തമാക്കി. കേരളത്തിനു പുറമെ പഞ്ചാബിനും ബംഗാളിനും അനുമതി ലഭിച്ചില്ല.
കേരളം സമര്‍പ്പിച്ച 10 ഡിസൈനുകളും തള്ളി പ്രതിരോധമന്ത്രാലയം
