ഡി.കെ. ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രിംകോടതി റദ്ദാക്കി. 2019 സെപ്തംബറില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്നും അന്ന് ശിവകുമാര് പറഞ്ഞിരുന്നു.അറസ്റ്റ് ചെയ്ത് അടുത്ത മാസംതന്നെ കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചിരുന്നു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019-ല് ശിവകുമാര് കര്ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും, അനുകൂല വിധി ലഭിക്കാത്തതിനെ തുടര്ന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഡി.കെ. ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രിംകോടതി റദ്ദാക്കി
