പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് . മോൻസൻ പരാതിക്കാരിൽ നിന്ന് തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്അന്തിമ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ കുറ്റപത്രത്തിൽ ഉണ്ട്. എന്നാൽ ഇവർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്.കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് കേസിലാണ് വർഷങ്ങൾ നീണ്ട അന്വേഷണം അവസാനിപ്പിച്ചത്.
പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്
