jpg 20230120 110701 0000

ഭാരത് ജോഡോ യാത്രയിൽ സി പി എം പങ്കെടുക്കില്ല.കേരള ഘടകം എതിർത്തതിനെ തുടർന്നാണ് പങ്കെടുക്കേണ്ടന്ന് തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ. എ ഐ സി സി പ്രതിപക്ഷ പാർട്ടികൾക്കയച്ച കത്തുകൾക്ക് മറുപടിയായി സീതാറാം യെച്ചൂരി പങ്കെടുക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിൽ സി പി എം കേരളാ ഘടകത്തിന്റെ എതിർപ്പാണുള്ളത്. ജോഡോ യാത്രയുടെ തുടക്കത്തിൽ തങ്ങളെ അപമാനിച്ചു എന്നാണ് വിമർശനം.
എന്നാൽ സിപിഐ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.
സിപിഐയെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുക്കും.30ന് ശ്രീനഗർ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനമാക്കി മാറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *