സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരുന്ന യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ ചർച്ച ചെയ്തേക്കും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന ആക്ഷേപത്തിലൂന്നി തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാനാണ് സിപിഎം തീരുമാനം. എല്ലിന് കഷണം കാണിച്ചാല്‍ ഓടുന്ന ജീവികള്‍ എന്നും കോൺഗ്രസുകാർക്ക് ആവശ്യത്തിന് പണം, സ്ഥാനം എന്നിവ ബിജെപിയിൽ റെഡിയാണ്, ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി തന്നെ കോൺഗ്രസിനെ പരിഹസിച്ച് വിമര്‍ശനത്തിന് തുടക്കമിട്ടിരുന്നു.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന ആക്ഷേപത്തിലൂന്നി തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാൻ സിപിഎം
