പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം പിബി അംഗം എ.വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പറയുന്നത് മുസ്ലീം ലീഗ് അധ്യക്ഷൻ അതേ പോലെ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് എതിരായുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. മുസ്ലിം ലീഗ് ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് നേരെയുള്ള തിരഞ്ഞെടുപ്പായി മാറ്റി . മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമപ്രവർത്തകരാണ് കേരളത്തിലുള്ളത്. പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം പിബി അംഗം എ.വിജയരാഘവൻ
