സിപിഎം കൊല്ലം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുചർച്ചയിൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാനേതൃത്വം പരാജയമെന്നായിരുന്നു വിമർശനം. വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ വ്യക്തമാക്കി. അതോടൊപ്പം നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു. ചർച്ചയ്ക്ക് ശേഷം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഇന്നലെ മറുപടി നൽകി സംസ്ഥാന സെക്രട്ടറി ഇന്ന് മറുപടി പറയും. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനുള്ള പാനൽ അവതരിപ്പിക്കും.
സിപിഎം കൊല്ലം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും
