നിർമാണ നിരോധനം നിലനിൽക്കുന്ന വില്ലേജിൽ ഗാർഹികേതര ആവശ്യത്തിനാണ് നിർമാണമെന്നും കയ്യേറ്റം നടന്നെന്നും ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ ഇടുക്കി ശാന്തൻപാറയില സിപിഎം ഓഫീസിന് എന്‍ഒസി നിഷേധിച്ചിരുന്നു. എന്നാൽ ജില്ലാ കളക്ടറുടെ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിപിഎം. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ജില്ലാസെക്രട്ടറി സി വി വർഗീസ് വ്യക്തമാക്കി.
സിപിഎം ഓഫീസിന് എന്‍ഒസി നിഷേധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം
