കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. സർക്കാർ അധിക ഭൂമി ഉണ്ടെന്നറിഞ്ഞുകൊണ്ടാണ് കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമി വാങ്ങിയത്. അതിനായി ഗൂഡാലോചനയും സാമ്പത്തിക ക്രമക്കേടും നടത്തിയെന്നും സി വി വർഗീസ് ആരോപിച്ചു. കുഴൽനാടൻ അനധികൃതമായി കയ്യേറിയ സ്ഥലം സർക്കാരിന് വിട്ടുനൽകാൻ തയാറാകണം. വിട്ടു കൊടുത്തില്ലെങ്കിൽ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ ആളുകൾക്ക് വിട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസോർട്ട് ലൈസൻസിന് വേണ്ടി കുഴൽനാടൻ ചിന്നക്കനാൽ പഞ്ചായത്ത് ഭരണം അട്ടിമറിക്കുകയും പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ചുവെന്നും സി വി വർഗീസ് ആരോപിച്ചു.
മാത്യു കുഴൽനാടനെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്
