ഇടുക്കിയിൽ കയ്യേറ്റം ഇല്ല എന്ന എംഎം മണിയുടെ നിലപാടിനോട് സിപിഐക്ക് യോജിപ്പില്ല. റവന്യൂ വകുപ്പ് സിപിഐയിൽ നിന്നും മാറ്റണമെന്ന നിലപാട് എം.എം മണി മുഖ്യമന്ത്രിയോടാണ് പറയേണ്ടതെന്നും തങ്ങളോട് അല്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എം.എം മണി എം.എല്‍.എയും സിപിഐ നേതാവ് കെ.കെ ശിവരാമനും തമ്മിലുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സിപിഐ ഇടുക്കി ജില്ല നേതൃത്വം. വിഷയത്തില്‍ കെ.കെ. ശിവരാമനെ അനുകൂലിച്ച സിപിഐ ജില്ല നേതൃത്വം കയ്യേറ്റം ഇല്ല എന്ന എം.എം മണിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കി.
ഇടുക്കിയിൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ശിവരാമനെ പിന്തുണച്ച് സിപിഐ
