കൾവെർട്ടുകൾ എന്തുകൊണ്ട് വൃത്തിയാക്കുന്നില്ലെന്ന് ചോദിച്ച കോടതി ഇതുപോലെ പോയാൽ അടുത്ത മഴയിൽ നഗരം വെള്ളത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി. എം.ജി.റോഡിൽ മാധവ ഫാർമസി ജംഗ്ഷൻ മുതൽ ഡിസിസി ജംഗ്ഷൻ വരെയുള്ള കാനകൾ വൃത്തിയാക്കാൻ കോർപ്പറേഷനും പിഡബ്ല്യുഡിക്കും കോടതി നിർദേശം നൽകി. കലുങ്കുകൾ എത്രയും വേഗം വൃത്തിയാക്കണമെന്നും കലുങ്കുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ
