ഇന്ത്യയുടെ അഭിഷേക് വര്‍മ, പ്രവിണ്‍ ഒജാസ്, പത്മേഷ് സമാധാന് എന്നിവരടങ്ങിയ സംഘമാണ് ആര്‍ച്ചറി കോംപൗണ്ട് ടീം ഇനത്തില്‍ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന മൂന്നാം സ്വര്‍ണമാണിത്. അതോടൊപ്പം സ്ക്വാഷ് മിക്സഡ് ഡബിള്‍സിലും ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയിരുന്നു. മലയാളി താരം ദീപിക പള്ളിക്കലും ഹരീന്ദര്‍പാല്‍ സിങ് സന്ധുവും അടങ്ങുന്ന സഖ്യമാണ് ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്.
ആര്‍ച്ചറി പുരുഷന്മാരുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം
