ദേവസ്വം മന്ത്രിക്കും സർക്കാരിനും വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു. ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം നൽകുന്നതാകരുതെന്നും സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കും. സ്പോട്ട് ബുക്കിംഗ് തർക്കത്തിൽ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവൻ ശ്രമിച്ചതെന്നും ലേഖനത്തിൽ വിമർശിക്കുന്നു
ദേവസ്വം മന്ത്രിക്കും സർക്കാരിനും വിമർശനവുമായി സിപിഐ മുഖപത്രം
