വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ ചര്‍ച്ച ചെയ്യും.ചട്ടം 300 പ്രകാരം സഭയിൽ പറഞ്ഞ കാര്യത്തിൽ പിന്നീട് അടിയന്തര പ്രമേയം കീഴ് വഴക്കമല്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.ഭരണപക്ഷം ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളിൽ കയ്യടിച്ചു പോകാനുള്ള സ്ഥലമല്ല നിയമസഭ എന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്തിനെ തുടർന്ന് അടിയന്തര പ്രമേയ നോട്ടീസിലെ ചർച്ച ഒരു മണിക്ക് നടക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
വയനാട് പുനരധിവാസത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും
