നരഹത്യാക്കേസിൽ നടൻ അല്ലു അര്ജുന് വിചാരക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു . പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. നേരത്തേ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യം നൽകിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ കേസിൽ അല്ലു അര്ജുന് സ്ഥിരം ജാമ്യം അനുവദിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്ജുൻ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗര്‍ സ്വദേശിനി രേവതി ആണ് മരിച്ചത്. രേവതിയുടെ മകൻ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
അല്ലു അര്ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം അനുവദിച്ച് കോടതി
