പെരിയ ഇരട്ടക്കൊല കേസിലെ വിധിയിൽ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എംപി. പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണെന്നും ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ് എന്നാല്‍ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത്ലാലിനെയും അരിഞ്ഞുതള്ളിയതിലെ സി പി എമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞെന്നും സുധാകരൻ ചൂണ്ടികാട്ടി. കേസിലെ 24 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും ഈ കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കുന്നത് വരെ നിയമപോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിയ കേസിലെ വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് സുധാകരൻ
